1 Kings 1:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
[5,6] അബ്ശാലോമിന്‍റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്‍റെയും ഹഗ്ഗീത്തിന്‍റെയും പുത്രന്മാരില്‍ മൂത്തവന്‍. അവനും അതികോമളനായിരുന്നു; അവന്‍റെ തെറ്റായ പ്രവൃത്തികള്‍ക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവന്‍ രാജാവാകാന്‍ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടു: ഞാൻ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
Malayalam 1992 MBSI
അനന്തരം ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നിഗളിച്ചുംകൊണ്ടുഞാന്‍ രാജാവാകുമെന്നു പറഞ്ഞു രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഔടുവാന്‍ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ച് “ഞാൻ രാജാവാകും” എന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്ക് മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാന്‍ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.
Malayalam Bible POC-ML 2013
അക്കാലത്ത്‌, ഹഗ്‌ഗീത്തിന്‍െറ മകന്‍ അദോനിയ താന്‍ രാജാവാകുമെന്നു വന്‍പുപറഞ്ഞു. അവന്‍ രഥങ്ങളെയും കുതിരക്കാരെയും അന്‍പതു അകമ്പടിക്കാരെയും ഒരുക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതേസമയം ദാവീദിന് ഹഗ്ഗീത്തിൽ ജനിച്ച മകനായ അദോനിയാവ്: “ഞാൻ രാജാവായിത്തീരും” എന്നു നിഗളത്തോടെ പറഞ്ഞു. തന്റെ മുമ്പിൽ ഓടുന്നതിന് രഥങ്ങളോടും കുതിരകളോടുംകൂടെ അൻപത് അകമ്പടിക്കാരെയും അദ്ദേഹം ഒരുക്കിനിർത്തി.