1 Kings 1:51 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തന്നെ കൊല്ലുകയില്ലെന്നു ശലോമോന്‍ സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്‍റെ കൊമ്പുകളില്‍ പിടിച്ചിരിക്കുന്ന വിവരം ശലോമോന്‍ അറിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അദോനീയാവു ശലോമോൻരാജാവിനെ പേടിക്കുന്നു; ശലോമോൻരാജാവു അടിയനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോൻ വർത്തമാനം കേട്ടു.
Malayalam 1992 MBSI
അദോനീയാവു ശലോമോന്‍ രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവു അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഇന്നു എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻരാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്ന് ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്ന് പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്ന് ശലോമോൻ കേട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അദോനീയാവു ശലോമോന്‍രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവ് അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.
Malayalam Bible POC-ML 2013
സോളമന്‍ രാജാവ്‌ എന്നെ വാളിനിരയാക്കുകയില്ലെന്ന്‌ സത്യംചെയ്യട്ടെ എന്നു പറഞ്ഞു. അദോനിയാ തന്നെ ഭയന്ന്‌ ബലിപീഠത്തിന്‍െറ വളര്‍കോണില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നുവെന്ന്‌ സോളമന്‍ അറിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“അദോനിയാവ് ശലോമോൻ രാജാവിനെ ഭയപ്പെട്ട് യാഗപീഠത്തിന്റെ കൊമ്പുകൾ പിടിച്ചിരിക്കുന്നു. ‘തന്റെ ദാസനായ എന്നെ വാൾകൊണ്ടു കൊല്ലുകയില്ലെന്ന് ശലോമോൻരാജാവ് ഇന്ന് എന്നോടു ശപഥംചെയ്യട്ടെ,’ എന്ന് അയാൾ പറയുന്നു,” എന്നിങ്ങനെ ആളുകൾ ശലോമോനെ വേഗം അറിയിച്ചു.