1 Kings 11:12 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
എങ്കിലും നിന്റെ പിതാവായ ദാവീദിനെ ഓര്‍ത്തു നിന്‍റെ ജീവിതകാലത്തു ഞാന്‍ അങ്ങനെ ചെയ്യുകയില്ല; നിന്‍റെ പുത്രനില്‍നിന്ന് അതു ഞാന്‍ എടുത്തുകളയും,
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എങ്കിലും നിന്റെ അപ്പനായ ദാവീദിൻനിമിത്തം ഞാൻ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്നു അതിനെ പറിച്ചുകളയും.
Malayalam 1992 MBSI
എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല; എന്നാല്‍ നിന്റെ മകന്റെ കയ്യില്‍നിന്നു അതിനെ പറിച്ചുകളയും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എങ്കിലും നിന്റെ അപ്പനായ ദാവീദിനെ ഓർത്ത് ഞാൻ നിന്റെ ജീവകാലത്ത് അത് ചെയ്കയില്ല; എന്നാൽ നിന്റെ മകന്റെ കയ്യിൽനിന്ന് അതിനെ വേർപെടുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്റെ മകന്‍റെ കൈയിൽനിന്ന് അതിനെ പറിച്ചുകളയും.
Malayalam Bible POC-ML 2013
എന്നാല്‍, നിന്‍െറ പിതാവായ ദാവീദിനെയോര്‍ത്ത്, നിന്‍െറ ജീവിതകാലത്ത് ഇതു ഞാന്‍ ചെയ്യുകയില്ല; നിന്‍െറ മകന്‍െറ കരങ്ങളില്‍നിന്ന് അതു ഞാന്‍ വേര്‍പെടുത്തും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും.