1 Kings 11:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
‘അന്യജനതകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളെ വശീകരിച്ചു അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കാന്‍ ഇടയാക്കും’ എന്നു സര്‍വേശ്വരന്‍ അരുളിച്ചെയ്തിരുന്നിട്ടും ശലോമോന്‍ അവരെ ഗാഢമായി സ്നേഹിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾക്കു അവരോടു കൂടിക്കലർച്ച അരുതു; അവർക്കു നിങ്ങളോടും കൂടിക്കലർച്ച അരുതു; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേൽമക്കളോടു അരുളിച്ചെയ്ത അന്യജാതികളിൽനിന്നുള്ളവരെ തന്നേ; അവരോടു ശലോമോൻ സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
Malayalam 1992 MBSI
നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു; അവര്‍ക്കും നിങ്ങളോടും കൂടിക്കലര്‍ച്ച അരുതു; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യഹോവ യിസ്രായേല്‍മക്കളോടു അരുളിച്ചെയ്ത അന്യജാതികളില്‍നിന്നുള്ളവരെ തന്നേ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
“അവരും നിങ്ങളും അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്ക് വശീകരിച്ചുകളയും” എന്ന് യഹോവ ഏത് ജനതകളെക്കുറിച്ച് യിസ്രായേൽമക്കളോട് അരുളിച്ചെയ്തുവോ, അതിൽപ്പെട്ടതായിരുന്നു ഈ സ്ത്രീകൾ; എന്നിട്ടും ശലോമോൻ അവരോട് സ്നേഹത്താൽ പറ്റിച്ചേർന്നിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങള്‍ക്ക് അവരോടു കൂടിക്കലര്‍ച്ച അരുത്; അവര്‍ക്കു നിങ്ങളോടും കൂടിക്കലര്‍ച്ച അരുത്; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോന്‍ സ്നേഹത്താൽ പറ്റിച്ചേര്‍ന്നിരുന്നു.
Malayalam Bible POC-ML 2013
നിങ്ങള്‍ അവരുമായി വിവാഹ ബന്‌ധത്തില്‍ ഏര്‍പ്പെടരുത്‌; അവര്‍ നിങ്ങളുമായും. അവര്‍ നിങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ ദേവന്‍മാരിലേക്കു വശീകരിച്ചുകളയും എന്ന്‌ അവരെക്കുറിച്ച്‌ കര്‍ത്താവ്‌ അരുളിച്ചെയ്‌തിരുന്നു. സോളമനാകട്ടെ അവരെ ഗാഢമായി പ്രമിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു.