1 Kings 11:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ അയാള്‍ ഒരു കവര്‍ച്ചസംഘം സംഘടിപ്പിച്ച് അതിന്‍റെ തലവനായിത്തീര്‍ന്നു. അവര്‍ ദമാസ്കസില്‍ ചെന്ന് അവിടെ പാര്‍ത്തു. അനുയായികള്‍ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോൾ അവൻ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീർന്നു; അവർ ദമ്മേശെക്കിൽ ചെന്നു അവിടെ പാർത്തു ദമ്മേശെക്കിൽ വാണു.
Malayalam 1992 MBSI
ദാവീദ് സോബക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്കു ആളുകളെ ശേഖരിച്ചു അവരുടെ കൂട്ടത്തിന്നു നായകനായ്തീര്‍ന്നു; അവര്‍ ദമ്മേശെക്കില്‍ ചെന്നു അവിടെ പാര്‍ത്തു ദമ്മേശെക്കില്‍ വാണു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദാവീദ് സോബക്കാരെ സംഹരിച്ചപ്പോൾ അവൻ കുറെആളുകളെ സംഘടിപ്പിച്ച് അവരുടെ നായകനായ്തീർന്നു; അവർ ദമാസ്കസിൽ ചെന്ന് പാർത്ത് അവിടെ വാണു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീര്‍ന്നു; അവര്‍ ദമ്മേശെക്കിൽ ചെന്ന് അവിടെ പാര്‍ത്തു ദമ്മേശെക്കിൽ വാണു.
Malayalam Bible POC-ML 2013
ദാവീദ്‌ സോബാക്കാരെ സംഹരിച്ചപ്പോള്‍ റസോണ്‍ ഒരു കവര്‍ച്ചസംഘം രൂപവല്‍ക്കരിച്ച്‌ അതിന്‍െറ തല വനായി. അവര്‍ ദമാസ്‌ക്കസില്‍ പോയി താമസിക്കുകയും അവനെ ദമാസ്‌ക്കസിലെ രാജാവാക്കുകയും ചെയ്‌തു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു.