1 Kings 11:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തത്സമയം കഴിവുറ്റവനും പരിശ്രമശീലനുമായ യെരോബെയാമിനെ യോസേഫ്ഗോത്രക്കാരുടെ ദേശത്തുള്ള അടിമവേലയുടെ മേല്‍നോട്ടം വഹിക്കാന്‍ ശലോമോന്‍ നിയമിച്ചു;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശീലൻ എന്നു കണ്ടിട്ടു ശലോമോൻ യോസേഫുഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയിൽ ഏല്പിച്ചു.
Malayalam 1992 MBSI
എന്നാല്‍ യൊരോബെയാം ബഹു പ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു; ഈ യൌവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ടു ശലോമോന്‍ യോസേഫ്ഗൃഹത്തിന്റെ കാര്യാദികളൊക്കെയും അവന്റെ വിചാരണയില്‍ ഏല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ യൊരോബെയാം കാര്യപ്രാപ്തിയുള്ള പുരുഷൻ ആയിരുന്നു; ഈ യൗവനക്കാരൻ പരിശ്രമശാലി എന്ന് കണ്ട് ശലോമോൻ യോസേഫ് ഗൃഹത്തിന്റെ കാര്യാദികളുടെ മേൽനോട്ടം അവനെ ഏല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു. ഈ യൗവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ട് ശലോമോന്‍ യോസേഫ്ഗൃഹത്തിന്‍റെ കാര്യാദികളൊക്കെയും അവന്‍റെ വിചാരണയിൽ ഏല്പിച്ചു.
Malayalam Bible POC-ML 2013
ജറോബോവാം വളരെ കഴിവുള്ളവനായിരുന്നു; പരിശ്രമശാലിയായ അവനെ സോളമന്‍ ജോസഫിന്‍െറ ഭവനത്തിലെ അടിമവേലയുടെ മേല്‍നോട്ടക്കാരനാക്കി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യൊരോബെയാം അതിസമർഥനായ ഒരു യുവാവായിരുന്നു. അദ്ദേഹം അധ്വാനിയും പരിശ്രമശാലിയുമാണെന്നും തന്റെ ജോലികൾ എത്ര ഭംഗിയായി നിർവഹിക്കുന്നു എന്നും കണ്ടപ്പോൾ യോസേഫിന്റെ ഗോത്രങ്ങളിൽനിന്നുള്ള ജോലിക്കാരുടെടെ മുഴുവൻ ചുമതലയും ശലോമോൻ അദ്ദേഹത്തെ ഏൽപ്പിച്ചു.