1 Kings 12:16 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവു തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ ജനം വിളിച്ചുപറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്ക് എന്തു പങ്കാണുള്ളത്? യിശ്ശായിപുത്രനില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ല. ഇസ്രായേല്‍ജനമേ, നമുക്ക് നമ്മുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. ദാവീദിന്‍റെ സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.” അങ്ങനെ ഇസ്രായേല്‍ജനം അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തു ഓഹരി ഉള്ളു? യിശ്ശായിയുടെ മകങ്കൽ ഞങ്ങൾക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
Malayalam 1992 MBSI
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു? യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് തങ്ങളുടെ അപേക്ഷ കേൾക്കയില്ലെന്ന് എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോട്: “ദാവീദിങ്കൽ ഞങ്ങൾക്ക് എന്ത് ഓഹരി? യിശ്ശായിപുത്രനിൽ ഞങ്ങൾക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്ക് പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ സ്വന്തഗൃഹം പരിപാലിച്ചുകൊൾക” എന്നുത്തരം പറഞ്ഞ്, തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങിപ്പോയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലന്ന് എല്ലാ യിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങള്‍ക്ക് എന്ത് ഓഹരി ഉള്ളൂ? യിശ്ശായിയുടെ മകങ്കൽ ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍; ദാവീദേ, നിന്‍റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
Malayalam Bible POC-ML 2013
രാജാവു തങ്ങളുടെ അപേക്‌ഷ സ്വീകരിച്ചില്ല എന്നുകണ്ട്‌ ജനം പറഞ്ഞു: ദാവീദുമായി ഞങ്ങള്‍ക്ക്‌ എന്തു ബന്‌ധം? ജസ്‌സെയുടെ പുത്രനില്‍ ഞങ്ങള്‍ക്കെന്തവകാശം? ഇസ്രായേലേ, കൂടാരങ്ങളിലേക്കു മടങ്ങുക, ദാവീദേ, നീ നിന്‍െറ കുടുംബംനോക്കിക്കൊള്ളുക. അനന്തരം, ഇസ്രായേല്‍ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്: “ദാവീദിങ്കൽ നമുക്കെന്ത് ഓഹരി? യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി? ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ. ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!” അങ്ങനെ, ഇസ്രായേൽജനം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.