1 Kings 12:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍രാജാവില്‍നിന്നു രക്ഷപെടാന്‍ വേണ്ടി ഈജിപ്തിലേക്ക് ഒളിച്ചോടിയ യെരോബെയാം ഇതു കേട്ട് അവിടെനിന്ന് മടങ്ങിയെത്തി. അയാള്‍ നെബാത്തിന്‍റെ പുത്രനായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ -ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി അവിടെ പാർത്തിരിക്കുമ്പോൾ
Malayalam 1992 MBSI
നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമില്‍ അതു കേട്ടാറെ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു യൊരോബെയാം മിസ്രയീമില്‍ ഔടിപ്പോയി അവിടെ പാര്‍ത്തിരിക്കുമ്പോള്‍
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നെബാത്തിന്റെ മകൻ യൊരോബെയാം ഈജിപ്റ്റിൽ വച്ച് അത് കേട്ടപ്പോൾ - ശലോമോൻരാജാവിന്റെ സന്നിധിയിൽനിന്ന് യൊരോബെയാം ഓടിപ്പോയി ഈജിപ്റ്റിൽ പാർക്കുകയായിരുന്നു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നെബാത്തിന്‍റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ-ശലോമോന്‍രാജാവിന്‍റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി
Malayalam Bible POC-ML 2013
നെബാത്തിന്‍െറ പുത്രനായ ജറോബോവാം ഇതു കേട്ടയുടനെ ഈജിപ്‌തില്‍നിന്നു മടങ്ങിയെത്തി - സോളമന്‍രാജാവില്‍നിന്ന്‌ ഒളിച്ചോടിയ അവന്‍ ഇതുവരെ ഈജിപ്‌തിലായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു അപ്പോഴും—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി.