1 Kings 13:11 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് ബേഥേലില്‍ വൃദ്ധനായ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാര്‍ രാജാവിന്‍റെ അടുക്കല്‍ വന്ന പ്രവാചകന്‍ ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്നു ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവൻ രാജാവിനോടു പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
Malayalam 1992 MBSI
ബേഥേലില്‍ വൃദ്ധനായൊരു പ്രവാചകന്‍ പാര്‍ത്തിരുന്നു; അവന്റെ പുത്രന്മാര്‍ വന്നു ദൈവപുരുഷന്‍ ബേഥേലില്‍ ചെയ്ത കാര്യമൊക്കെയും അവനോടു പറഞ്ഞു; അവന്‍ രാജാവിനോടു പറഞ്ഞ വാക്കുകളും അവര്‍ തങ്ങളുടെ അപ്പനെ അറിയിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബേഥേലിൽ വൃദ്ധനായൊരു പ്രവാചകന്‍ പാര്‍ത്തിരുന്നു. അവന്‍റെ പുത്രന്മാര്‍ വന്നു ദൈവപുരുഷന്‍ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവന്‍ രാജാവിനോട് പറഞ്ഞ വാക്കുകളും അവര്‍ തങ്ങളുടെ അപ്പനെ അറിയിച്ചു.
Malayalam Bible POC-ML 2013
അക്കാലത്ത്‌ ബഥേലില്‍ ഒരു വൃദ്‌ധപ്രവാചകന്‍ ഉണ്ടായിരുന്നു. അവന്‍െറ പുത്രന്‍മാര്‍ വന്ന്‌ ദൈവപുരുഷന്‍ ചെയ്‌ത കാര്യങ്ങളും രാജാവിനോടു പറഞ്ഞവിവരങ്ങളും പിതാവിനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതേസമയം, ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. ഈ പ്രവാചകന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ അന്ന് ബേഥേലിൽ ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു പറഞ്ഞ കാര്യങ്ങളും അവർ പിതാവിനെ അറിയിച്ചു.