1 Kings 13:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ കഴുതപ്പുറത്തു കയറി ദൈവപുരുഷന്‍ പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിന്‍ കീഴില്‍ ദൈവപുരുഷന്‍ ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന്‍ അങ്ങുതന്നെയാണോ” എന്ന് അയാള്‍ ചോദിച്ചു. “അതേ, ഞാന്‍ തന്നെ” അദ്ദേഹം പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.
Malayalam 1992 MBSI
അവന്‍ ഒരു കരുവേലകത്തിന്‍ കീഴെ ഇരിക്കുന്നതു കണ്ടുനീ യെഹൂദയില്‍നിന്നു വന്ന ദൈവപുരുഷനോ എന്നു അവനോടു ചോദിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നത് കണ്ടു: ‘നീ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോ’ എന്ന് അവനോട് ചോദിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അതിന്‍റെ പുറത്തു കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു; അവന്‍ ഒരു കരുവേലകത്തിന്‍കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു.
Malayalam Bible POC-ML 2013
ദൈവപുരുഷന്‍ പോയ വഴിയേ അവന്‍ തിരിച്ചു; ഒരു ഓക്കുവൃക്‌ഷത്തിന്‍െറ ചുവട്ടില്‍ അവന്‍ ഇരിക്കുന്നതു കണ്ടു ചോദിച്ചു: അങ്ങാണോ യൂദായില്‍നിന്നു വന്ന ദൈവപുരുഷന്‍? ഞാന്‍ തന്നെ, അവന്‍ പ്രതിവചിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവപുരുഷന്റെ പിന്നാലെ യാത്രപുറപ്പെട്ടു. കരുവേലകത്തിൻകീഴേ ഇരിക്കുന്ന ദൈവപുരുഷനെ കണ്ടെത്തി. അദ്ദേഹം ചോദിച്ചു: “യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷൻ താങ്കളാണോ?” “അതേ, ഞാൻതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.