1 Kings 13:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വൃദ്ധന്‍ പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാന്‍ അയാളെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക’ എന്നു സര്‍വേശ്വരന്‍ ഒരു ദൂതന്‍വഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാല്‍ വൃദ്ധന്‍ പറഞ്ഞതു വ്യാജമായിരുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.
Malayalam 1992 MBSI
അതിന്നു അവന്‍ ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക എന്നു ഒരു ദൂതന്‍ യഹോവയുടെ കല്പനയാല്‍ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; ‘അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക’ എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോട് പറഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന് അവന്‍: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്ന് ഒരു ദൂതന്‍ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.
Malayalam Bible POC-ML 2013
വൃദ്‌ധന്‍ പറഞ്ഞു: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകനാണ്; ദൂതന്‍വഴി കര്‍ത്താവ് എന്നോടു കല്‍പിച്ചിരിക്കുന്നു; ഭക്‌ഷണം കഴിക്കാന്‍ അവനെ നീ വീട്ടില്‍ കൊണ്ടുവരുക; അവന്‍ പറഞ്ഞതു വ്യാജമായിരുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനു വൃദ്ധനായ പ്രവാചകൻ ദൈവപുരുഷനോട്: “താങ്കളെപ്പോലെതന്നെ ഞാനും ഒരു പ്രവാചകനാണ്. ‘അവനെ നിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരിക, അവൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യട്ടെ’ എന്ന് യഹോവയുടെ അരുളപ്പാടായി ഒരു ദൈവദൂതൻ എന്നോടു പറഞ്ഞു,” എന്നു മറുപടി പറഞ്ഞു. എന്നാൽ, ആ വൃദ്ധനായ പ്രവാചകൻ കളവ് പറയുകയായിരുന്നു.