1 Kings 13:2 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവിടുന്നു കല്പിച്ചതു പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നതു കേള്‍ക്കുക; ദാവീദിന്‍റെ കുടുംബത്തില്‍ യോശിയാ എന്നൊരു പുത്രന്‍ ജനിക്കും. നിന്‍റെമേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവന്‍ നിന്‍റെമേല്‍ ബലി അര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്‍റെമേല്‍ വച്ച് ദഹിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.
Malayalam 1992 MBSI
അവന്‍ യഹോവയുടെ കല്പനയാല്‍ യാഗപീഠത്തോടുയാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്റെ മേല്‍ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേല്‍ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേല്‍ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ ഭവനത്തിൽ യോശീയാവ് എന്ന് ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെ മേൽ വച്ച് അറുക്കുകയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്ന് വിളിച്ചുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു.
Malayalam Bible POC-ML 2013
കര്‍ത്താവ്‌ കല്‍പിച്ചതുപോലെ അവന്‍ ബലിപീഠത്തെനോക്കി വിളിച്ചുപറഞ്ഞു: അല്ലയോ ബലിപീഠമേ, കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; ദാവീദിന്‍െറ ഭവനത്തില്‍ ജോസിയാ എന്ന ഒരു പുത്രന്‍ ജനിക്കും. നിന്‍െറ മേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരിയിലെ പുരോഹിതന്‍മാരെ അവന്‍ നിന്‍െറ മേല്‍വച്ചു ബലിയര്‍പ്പിക്കും. മനുഷ്യാസ്‌ഥികള്‍ നിന്‍െറ മേല്‍ ഹോമിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദൈവകൽപ്പനയാൽ അദ്ദേഹം യാഗപീഠത്തിന്റെ നേർക്കു വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ദാവീദിന്റെ കുടുംബത്തിൽ യോശിയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും. ഇവിടെ മലകളിൽ യാഗമർപ്പിക്കുന്ന പുരോഹിതന്മാരെ അവൻ നിന്റെമേൽ യാഗം കഴിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ ദഹിപ്പിക്കപ്പെടും.’ ”