1 Kings 13:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ ജഡം തന്‍റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. “അയ്യോ, എന്‍റെ സഹോദരാ” എന്നു വിളിച്ച് അവര്‍ വിലപിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ശവം അവൻ തന്റെ സ്വന്തകല്ലറയിൽ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്റെ സഹോദരാ എന്നിങ്ങനെ പറഞ്ഞു അവർ വിലാപം കഴിച്ചു.
Malayalam 1992 MBSI
അവന്റെ ശവം അവന്‍ തന്റെ സ്വന്ത കല്ലറയില്‍ വെച്ചിട്ടു അവനെക്കുറിച്ചുഅയ്യോ എന്റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞു അവര്‍ വിലാപം കഴിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ തന്റെ സ്വന്തകല്ലറയിൽ ശവം വെച്ചിട്ട് അവനെക്കുറിച്ച്: ‘അയ്യോ എന്റെ സഹോദരാ’ എന്ന് പറഞ്ഞ് അവർ വിലാപം കഴിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ശവം അവന്‍ തന്‍റെ സ്വന്ത കല്ലറയിൽ വച്ചിട്ട് അവനെക്കുറിച്ച്: അയ്യോ എന്‍റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞ് അവര്‍ വിലാപം കഴിച്ചു.
Malayalam Bible POC-ML 2013
അവന്‍ തന്‍െറ സ്വന്തം കല്ലറയില്‍ അവനെ സംസ്‌കരിച്ചു; അയ്യോ, സഹോദരാ എന്നുവിളിച്ച്‌ അവര്‍ വിലപിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ മൃതദേഹം അദ്ദേഹം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു; “അയ്യോ! എന്റെ സഹോദരാ!” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.