1 Kings 13:6 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“എന്‍റെ കൈ സുഖപ്പെടുത്താന്‍ നിന്‍റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; രാജാവിന്‍റെ കൈ പൂര്‍വസ്ഥിതിയിലായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
Malayalam 1992 MBSI
രാജാവു ദൈവപുരുഷനോടുനീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് ദൈവപുരുഷനോട്: “നീ നിന്റെ ദൈവമായ യഹോവയോട് കൃപെക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്ന് പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ദൈവപുരുഷനോട്: നീ നിന്റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
Malayalam Bible POC-ML 2013
രാജാവ് അവനോടു പറഞ്ഞു: നിന്‍െറ ദൈവമായ കര്‍ത്താവിനോട് എനിക്കുവേണ്ടി ദയവായി പ്രാര്‍ഥിക്കുക; അവിടുന്ന് എന്‍െറ കരം സുഖപ്പെടുത്തട്ടെ. അവന്‍ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു; രാജാവിന്‍െറ കരം പഴയപടിയായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു.