1 Kings 13:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തില്‍ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാന്‍ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു ദൈവപുരുഷനോടു: നീ എന്നോടുകൂടെ അരമനയിൽ വന്നു അല്പം ആശ്വസിച്ചുകൊൾക; ഞാൻ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു ദൈവപുരുഷനോടുനീ എന്നോടുകൂടെ അരമനയില്‍ വന്നു അല്പം ആശ്വസിച്ചുകൊള്‍ക; ഞാന്‍ നിനക്കു ഒരു സമ്മാനം തരും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്ക് ഒരു സമ്മാനം തരും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊള്‍ക; ഞാന്‍ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ അവനോടു പറഞ്ഞു: നീ എന്നോടുകൂടെ കൊട്ടാരത്തില്‍ വന്ന്‌ സത്‌കാരം സ്വീകരിക്കുക. ഞാന്‍ നിനക്ക്‌ ഒരു സമ്മാനം തരാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു.