1 Kings 14:28 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് ദേവാലയത്തില്‍ പോകുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ ധരിക്കും; പിന്നീട് അവ കാവല്‍പ്പുരയില്‍ സൂക്ഷിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
Malayalam 1992 MBSI
രാജാവു യഹോവയുടെ ആലയത്തില്‍ ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ തിരികെ കൊണ്ടുചെന്നു വെക്കുകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവ ധരിക്കയും അതിനുശേഷം കാവൽ മുറിയിൽ തിരികെ കൊണ്ടുചെന്ന് വെക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോള്‍ അകമ്പടി കള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വയ്ക്കുകയും ചെയ്യും.
Malayalam Bible POC-ML 2013
രാജാവ്‌ ദേവാലയം സന്‌ദര്‍ശിക്കുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ വഹിക്കുകയും പിന്നീട്‌ കാവല്‍പ്പുരയിലേക്കു തിരികെ കൊണ്ടുവരുകയും ചെയ്‌തുപോന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.