1 Kings 16:24 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാള്‍ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്നു പേരിട്ടു.
Malayalam 1992 MBSI
പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില്‍ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന്‍ പ്രകാരം ശമര്യാ എന്നു പേരിട്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ ശേമെരിനോട് ശമര്യാമല രണ്ട് താലന്ത് വെള്ളിക്ക് വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന് മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്ന് പേരിട്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിന്‍പ്രകാരം ശമര്യ എന്നു പേരിട്ടു.
Malayalam Bible POC-ML 2013
രണ്ടു താലന്തു വെള്ളിക്ക്‌ അവന്‍ ഷെമേറിന്‍െറ കൈയില്‍നിന്നു സമരിയാമല വാങ്ങി. ചുറ്റും കോട്ട കെട്ടി പട്ടണം നിര്‍മിച്ചു. പട്ടണത്തിനു മലയുടെ ഉട മസ്‌ഥനായ ഷെമേറിന്‍െറ നാമം ആസ്‌പദമാക്കി സമരിയാ എന്നു പേരിട്ടു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം, രണ്ടുതാലന്തു വെള്ളികൊടുത്തു ശമര്യമല ശെമേറിനോടു വാങ്ങി; ആ മലമുകളിൽ ഒരു നഗരം പണിതു കോട്ടകെട്ടിയുറപ്പിച്ചു. മലയുടെ മുൻ ഉടമയായിരുന്ന ശെമെരിന്റെ പേരിനെ അടിസ്ഥാനമാക്കി നഗരത്തിനു ശമര്യ എന്നു പേരിട്ടു.