1 Kings 17:20 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പ്രവാചകന്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “എന്‍റെ ദൈവമായ സര്‍വേശ്വരാ, എനിക്കു പാര്‍ക്കാന്‍ ഇടംതന്ന ഈ വിധവയുടെ മകന്‍റെ ജീവനെ എടുത്ത് അവിടുന്ന് ഇവള്‍ക്ക് അനര്‍ഥം വരുത്തുകയാണോ?”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നുപാർക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്കു അനർത്ഥം വരുത്തിയോ എന്നു പ്രാർത്ഥിച്ചുപറഞ്ഞു.
Malayalam 1992 MBSI
അവന്‍ യഹോവയോടുഎന്റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുംന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്കു അനര്‍ത്ഥം വരുത്തിയോ എന്നു പ്രാര്‍ത്ഥിച്ചുപറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യഹോവയോട്: ‘എന്റെ ദൈവമായ യഹോവേ, ഞാൻ പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്ക് അനർത്ഥം വരുത്തിയോ’ എന്ന് പ്രാർത്ഥിച്ചുപറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യഹോവയോട്: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്ക് അനര്‍ഥം വരുത്തിയോ എന്നു പ്രാര്‍ഥിച്ചുപറഞ്ഞു.
Malayalam Bible POC-ML 2013
അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: എന്‍െറ ദൈവമായ കര്‍ത്താവേ, എനിക്ക്‌ ഇടം തന്നവളാണ്‌ ഈ വിധവ. അവളുടെ മകന്‍െറ ജീവന്‍ എടുത്തുകൊണ്ട്‌ അവിടുന്ന്‌ അവളെ പീഡിപ്പിക്കുകയാണോ?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, അദ്ദേഹം യഹോവയോടു പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ! ഞാൻ പ്രവാസിയായി പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകന്റെ ജീവൻ അപഹരിച്ചുപോലും അങ്ങ് ഈ സ്ത്രീയുടെമേൽ അനർഥം വരുത്തുന്നോ?”