1 Kings 18:1 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഏറെനാള്‍ കഴിഞ്ഞു വരള്‍ച്ചയുടെ മൂന്നാം വര്‍ഷം സര്‍വേശ്വരന്‍ ഏലിയായോട് അരുളിച്ചെയ്തു: “നീ ആഹാബിന്‍റെ അടുക്കല്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കാന്‍ പോകുകയാണ്.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഏറിയ നാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു.
Malayalam 1992 MBSI
ഏറിയനാള്‍ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തില്‍ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായിനീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാന്‍ ഭൂതലത്തില്‍ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വളരെ നാൾ കഴിഞ്ഞ് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “നീ ചെന്ന് ആഹാബിന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുക; ഞാൻ ഭൂമിയിൽ മഴ പെയ്യിപ്പാൻ പോകുന്നു” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഏറിയനാള്‍ കഴിഞ്ഞിട്ട് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക; ഞാന്‍ ഭൂതലത്തിൽ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഏറെനാള്‍ കഴിഞ്ഞ്‌, മൂന്നാംവര്‍ഷം കര്‍ത്താവ്‌ ഏലിയായോടു കല്‍പിച്ചു: നീ ആഹാബിന്‍െറ മുന്‍പില്‍ ചെല്ലുക; ഞാന്‍ ഭൂമിയില്‍ മഴ പെയ്യിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.”