1 Kings 18:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇപ്പോള്‍ത്തന്നെ ആളയച്ച് ഇസ്രായേല്‍ജനത്തെയെല്ലാം കര്‍മ്മേല്‍മലയില്‍ വിളിച്ചുകൂട്ടുക; ഈസേബെല്‍ തീറ്റിപ്പോറ്റുന്ന നാനൂറ്റമ്പതു ബാല്‍പ്രവാചകന്മാരെയും നാനൂറ് അശേരാപ്രവാചകന്മാരെയും അവിടെ കൂട്ടിക്കൊണ്ടു വരിക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഇപ്പോൾ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക.
Malayalam 1992 MBSI
എന്നാല്‍ ഇപ്പോള്‍ ആളയച്ചു എല്ലായിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പതു പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിങ്കല്‍ ഭക്ഷിച്ചുവരുന്ന നാനൂറു അശേരാപ്രവാചകന്മാരെയും കര്‍മ്മേല്‍പര്‍വ്വതത്തില്‍ എന്റെ അടുക്കല്‍ കൂട്ടിവരുത്തുക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഇപ്പോൾ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്റെ മേശയിൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കർമ്മേൽപർവ്വതത്തിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക”
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഇപ്പോള്‍ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്‍റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്‍റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കര്‍മ്മേൽപര്‍വതത്തിൽ എന്‍റെ അടുക്കൽ കൂട്ടിവരുത്തുക.
Malayalam Bible POC-ML 2013
നീ ഇസ്രായേല്‍ജനത്തെ മുഴുവന്‍ കാര്‍മല്‍ മലയില്‍ എന്‍െറയടുക്കല്‍ വിളിച്ചുകൂട്ടുക. ജസെബെല്‍ പോറ്റുന്ന ബാലിന്‍െറ നാനൂറ്റിയന്‍പതു പ്രവാചകന്‍മാരെയും, അഷേരായുടെ നാനൂറ്‌ പ്രവാചകന്‍മാരെയും കൂട്ടിക്കൊണ്ടുവരുക.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, ഇപ്പോൾത്തന്നെ ആളയച്ച് ഇസ്രായേലിലെ സർവജനത്തെയും കർമേൽമലയിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക; ഈസബേലിന്റെ മേശയിൽനിന്നു ഭക്ഷിച്ചുവരുന്ന നാനൂറ്റിയമ്പതു ബാലിന്റെ പ്രവാചകരെയും നാനൂറ് അശേരാപ്രവാചകന്മാരെയും ഒരുമിച്ചു വരുത്തുക.”