1 Kings 18:36 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യാഗാര്‍പ്പണത്തിനുള്ള സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: “അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും ഇസ്രായേലിന്‍റെയും ദൈവമായ സര്‍വേശ്വരാ, അവിടുന്ന് ഇസ്രായേലിന്‍റെ ദൈവമാണെന്നും ഞാന്‍ അവിടുത്തെ ദാസനാണെന്നും സര്‍വേശ്വരന്‍റെ കല്പന അനുസരിച്ചാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സര്‍വേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
Malayalam 1992 MBSI
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നുഅബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവയമായ യഹോവേ, യിസ്രയേലില്‍ നീ ദൈവമെന്നും ഞാന്‍ നിന്റെ ദാസന്‍ എന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്ത്, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, അവിടുന്ന് യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്ന് വെളിപ്പെടുമാറാകട്ടെ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാന്‍ നിന്‍റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.
Malayalam Bible POC-ML 2013
ദഹനബലിയുടെ സമയമായപ്പോള്‍ ഏലിയാപ്രവാചകന്‍ അടുത്തുവന്നു പ്രാര്‍ഥിച്ചു: അബ്രാഹത്തിന്‍െറയും ഇസഹാക്കിന്‍െറയും ഇസ്രായേലിന്‍െറയും ദൈവമായ കര്‍ത്താവേ, അങ്ങ് ഇസ്രായേലിന്‍െറ ദൈവമാണെന്നും, ഞാന്‍ അങ്ങയുടെ ദാസനാണെന്നും, അങ്ങയുടെ കല്‍പനയനുസരിച്ചാണു ഞാന്‍ ഇതു ചെയ്‌തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തണമേ!
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ!