1 Kings 19:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
തുടര്‍ന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുള്‍ച്ചെടിയുടെ തണല്‍പറ്റി ഇരുന്നു; മരിച്ചാല്‍ മതി എന്നു പ്രവാചകന്‍ ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, എനിക്കു മതിയായി, എന്‍റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്‍റെ പിതാക്കന്മാരെക്കാള്‍ ഞാന്‍ നല്ലവനല്ലല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
താനോ മരുഭൂമിയില്‍ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലില്‍ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നീട് താൻ മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്ന് മരിപ്പാൻ ഇച്ഛിച്ച്: “ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ!” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവിടെനിന്ന് അവന്‍ തനിയെ മരുഭൂമിയിലൂടെ ഒരു ദിവസത്തെ വഴി നടന്ന് ഒരു വാടാമുള്‍ച്ചെടിയുടെ തണലിലിരുന്നു. അവന്‍ മരണത്തിനായി പ്രാര്‍ഥിച്ചു: കര്‍ത്താവേ, മതി; എന്‍െറ പ്രാണനെ സ്വീകരിച്ചാലും! ഞാന്‍ എന്‍െറ പിതാക്കന്‍മാരെക്കാള്‍ മെച്ചമല്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: “യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!”