1 Kings 2:22 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അദ്ദേഹം അമ്മയോടു ചോദിച്ചു: “അദോനിയായ്‍ക്കുവേണ്ടി ശൂനേംകാരി അബീശഗിനെ എന്തുകൊണ്ടാണ് അമ്മ ചോദിക്കുന്നത്? രാജത്വവും അവനുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലേ? അബ്യാഥാര്‍പുരോഹിതനും സെരൂയായുടെ മകന്‍ യോവാബും അവന്‍റെ പക്ഷത്താണല്ലോ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശലോമോൻരാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതൻ അബ്യാഥാരിന്നും സെരൂയയുടെ മകൻ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
ശലോമോന്‍ രാജാവു തന്റെ അമ്മയോടുശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവന്‍ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതന്‍ അബ്യാഥാരിന്നും സെരൂയയുടെ മകന്‍ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ശലോമോൻരാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ശലോമോന്‍ രാജാവ് തന്‍റെ അമ്മയോട്: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിനുവേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവനുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതന്‍ അബ്യാഥാരിനും സെരൂയയുടെ മകന്‍ യോവാബിനും വേണ്ടിത്തന്നെ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
സോളമന്‍ രാജാവ്‌ അമ്മയോട്‌ ഇങ്ങനെപ്രതിവചിച്ചു: ഷൂനാംകാരി അബിഷാഗിനെ അദോനിയായ്‌ക്കുവേണ്ടി ചോദിക്കുന്നത്‌ എന്താണ്‌? രാജ്യവും അവനുവേണ്ടി ചോദിക്കാമല്ലോ? അവന്‍ എന്‍െറ ജ്യേഷ്‌ഠനല്ലേ? പുരോഹിതന്‍ അബിയാഥറും സെരൂയായുടെ മകന്‍ യോവാബും അവന്‍െറ പക്‌ഷമാണല്ലോ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”