1 Kings 2:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് ശലോമോന്‍ സര്‍വേശ്വരന്‍റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യര്‍ഥന അവന്‍റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സര്‍വേശ്വരന്‍ എന്നെ സംഹരിക്കട്ടെ.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
Malayalam 1992 MBSI
അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്‍റെ ജീവനാശത്തിനായിട്ടല്ലങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
Malayalam Bible POC-ML 2013
അനന്തരം, സോളമന്‍ കര്‍ത്താവിന്‍െറ നാമത്തില്‍ ശപഥം ചെയ്‌തു: അദോനിയായുടെ ഈ അഭ്യര്‍ഥന അവന്‍െറ ജീവന്‍ ഒടുക്കിയില്ലെങ്കില്‍ ദൈവം എന്നോട്‌ അതും അതിലധികവും ചെയ്യട്ടെ.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ!