1 Kings 2:25 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ രാജാവിന്‍റെ കല്പനപ്രകാരം യഹോയാദയുടെ പുത്രനായ ബെനായാ അദോനിയായെ വധിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ശലോമോൻരാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവൻ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
Malayalam 1992 MBSI
പിന്നെ ശലോമോന്‍ രാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ ശലോമോൻരാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ശലോമോന്‍രാജാവ് യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
Malayalam Bible POC-ML 2013
സോളമന്‍രാജാവിന്‍െറ കല്‍പനയനുസരിച്ച്‌യഹോയാദായുടെ മകന്‍ ബനായ അദോനിയായെ വധിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.