1 Kings 2:26 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ശലോമോന്‍ അബ്യാഥാര്‍പുരോഹിതനോടു പറഞ്ഞു: “നിന്‍റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്‍ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്‍റെ പിതാവായ ദാവീദിന്‍റെ മുമ്പാകെ ദൈവമായ സര്‍വേശ്വരന്‍റെ പെട്ടകം ചുമന്നു; എന്‍റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേര്‍ന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
Malayalam 1992 MBSI
അബ്യാഥാര്‍പുരോഹിതനോടു രാജാവുനീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പന്‍ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അബ്യാഥാര്‍പുരോഹിതനോടു രാജാവ്: നീ അനാഥോത്തിലെ നിന്‍റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്‍റെ അപ്പനായ ദാവീദിന്‍റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്‍റെ അപ്പന്‍ അനുഭവിച്ച സകല കഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
പുരോഹിതന്‍ അബിയാഥറിനോട്‌ രാജാവു പറഞ്ഞു: നിന്‍െറ ജന്‍മദേശമായ അനാത്തോത്തിലേക്കു പോവുക. നീയും മരണശിക്‌ഷയ്‌ക്കര്‍ഹനാണ്‌. എങ്കിലും ഇപ്പോള്‍ ശിക്‌ഷിക്കുന്നില്ല. ദൈവമായ കര്‍ത്താവിന്‍െറ വാഗ്‌ദാനപേടകം എന്‍െറ പിതാവായ ദാവീദിന്‍െറ മുന്‍പില്‍ നീ വഹിച്ചു. കൂടാതെ, എന്‍െറ പിതാവിന്‍െറ എല്ലാ ദുരിതങ്ങളിലും നീയും പങ്കുചേര്‍ന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.”