1 Kings 2:29 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യോവാബ് സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ബലിപീഠത്തിനരികെ നില്‌ക്കുന്നു എന്നു കേട്ടു ശലോമോന്‍ യഹോയാദയുടെ പുത്രന്‍ ബെനായായെ അവിടേക്ക് അയച്ചു: “നീ പോയി അവനെ കൊന്നുകളയുക” എന്നു കല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻരാജാവിന്നു അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
Malayalam 1992 MBSI
യോവാബ് യഹോവയുടെ കൂടാരത്തില്‍ ഔടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കല്‍ നിലക്കുന്നു എന്നു ശലോമോന്‍ രാജാവിന്നു അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചുനീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻരാജാവ് അറിഞ്ഞു. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്‍റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോന്‍രാജാവിന് അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
Malayalam Bible POC-ML 2013
യോവാബ്‌ കര്‍ത്താവിന്‍െറ കൂടാരത്തില്‍ ബലിപീഠത്തിനരികേ നില്‍ക്കുന്നുവെന്ന്‌ അറിഞ്ഞസോളമന്‍രാജാവ്‌ ഉടനെ അവനെ കൊന്നുകളയുക എന്നുപറഞ്ഞ്‌യഹോയാദായുടെ മകന്‍ ബനായായെ അയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.