1 Kings 2:30 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെനായാ സര്‍വേശ്വരന്‍റെ കൂടാരത്തില്‍ ചെന്നു; “പുറത്തുവരാന്‍ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാന്‍ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാള്‍ മറുപടി നല്‌കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ബെനായാവു യെഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും എന്നു അവൻ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.
Malayalam 1992 MBSI
ബെനായാവു യെഹോവയുടെ കൂടാരത്തില്‍ ചെന്നുനീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെ തന്നെ മരിക്കും എന്നു അവന്‍ പറഞ്ഞു. ബെനായാവു ചെന്നുയോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു” എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തു വരിക എന്നു രാജാവ് കല്പിക്കുന്നു എന്ന് അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും എന്ന് അവന്‍ പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോട് ഉത്തരം പറഞ്ഞു എന്ന് രാജാവിനെ ബോധിപ്പിച്ചു.
Malayalam Bible POC-ML 2013
ബനായാ കര്‍ത്താവിന്‍െറ കൂടാരത്തില്‍ ചെന്ന്‌ അവനോട്‌ പുറത്തു വരാന്‍ രാജാവ്‌ കല്‍പിക്കുന്നതായി പറഞ്ഞു. വരുകയില്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും! എന്നായിരുന്നു അവന്‍െറ മറുപടി. യോവാബ്‌ പറഞ്ഞത്‌ ബനായാ രാജാവിനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.