1 Kings 2:46 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് യഹോയാദയുടെ പുത്രന്‍ ബെനായാ രാജാവിന്‍റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്‍റെ കരങ്ങളില്‍ സുസ്ഥിരമായി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.
Malayalam 1992 MBSI
രാജാവു യെഹോയാദയുടെ മകന്‍ ബെനായാവോടു കല്പിച്ചു; അവന്‍ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യില്‍ സ്ഥിരമായി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോട് കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്റെ രാജത്വം സ്ഥിരമായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് യെഹോയാദയുടെ മകന്‍ ബെനായാവോടു കല്പിച്ചു; അവന്‍ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്‍റെ കൈയിൽ സ്ഥിരമായി.
Malayalam Bible POC-ML 2013
രാജാവ്‌യഹോയാദായുടെ മകന്‍ ബനായായോട്‌ കല്‍പിച്ചു; അവന്‍ ഷിമെയിയെ വധിച്ചു. അങ്ങനെ രാജ്യം സോളമന്‍െറ കൈയില്‍ സുസ്‌ഥിരമായി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു. അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.