1 Kings 2:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സെരൂയായുടെ മകന്‍ യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്‍റെ മകനായ അബ്നേര്‍ യേഥെരിന്‍റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവന്‍ കൊലപ്പെടുത്തി. യുദ്ധസമയത്ത് അവര്‍ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാന്‍ സമാധാനകാലത്ത് അവന്‍ അവരെ വധിച്ചു. അവന്‍ നിരപരാധികളെ കൊന്നതിന്‍റെ അപരാധം ഞാന്‍ വഹിക്കാന്‍ ഇടവരുത്തി.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
വിശേഷിച്ചു സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
Malayalam 1992 MBSI
വിശേഷിച്ചു സെരൂയയുടെ മകന്‍ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകന്‍ അബ്നേരിനോടും യേഥെരിന്റെ മകന്‍ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവന്‍ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോട് ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്റെ രണ്ട് സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ്, തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
വിശേഷിച്ച് സെരൂയയുടെ മകന്‍ യോവാബ് എന്നോടു ചെയ്തത്, യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്‍റെ മകന്‍ അബ്നേരിനോടും യേഥെരിന്‍റെ മകന്‍ അമാസയോടും ചെയ്തതുതന്നെ നീയും അറിയുന്നുവല്ലോ; അവന്‍ അവരെ കൊന്ന് സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്‍റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയല്ലോ.
Malayalam Bible POC-ML 2013
സെരൂയായുടെ മകന്‍ യോവാബ്‌ എന്നോടു ചെയ്‌തത്‌ എന്തെന്ന്‌ നിനക്കറിയാമല്ലോ. അവന്‍ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്‍മാരെ നേറിന്‍െറ മകന്‍ അബ്‌നേറിനെയുംയഥേറിന്‍െറ മകന്‍ അമാസയെയുംകൊലപ്പെടുത്തി.യുദ്‌ധകാലത്തെ രക്‌തച്ചൊരിച്ചിലിനു പകരംവീട്ടാന്‍ അവന്‍ സമാധാനകാലത്ത്‌ അവരെ വധിക്കുകയും രക്‌തം ചൊരിയുകയും ചെയ്‌തു. അവന്‍ നിരപരാധരെ കൊലപ്പെടുത്തി. അങ്ങനെ എന്‍െറ പാദുകങ്ങളും അരപ്പട്ടയും രക്‌തം പുരണ്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു.