1 Kings 2:7 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗിലെയാദ്യനായ ബര്‍സില്ലയുടെ പുത്രന്മാരോടു നീ കാരുണ്യപൂര്‍വം പെരുമാറണം; അവരും നിന്‍റെ മേശയില്‍നിന്നു കഴിക്കട്ടെ. അബ്ശാലോമിനെ ഭയന്നു ഞാന്‍ ഓടിപ്പോയപ്പോള്‍ അവര്‍ എന്നെ ദയാപൂര്‍വം സ്വീകരിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പിൽനിന്നു ഞാൻ ഓടിപ്പോകുമ്പോൾ അവർ അങ്ങനെ തന്നേ എന്നോടും പെരുമാറി.
Malayalam 1992 MBSI
എന്നാല്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയകാണിക്കേണം; അവര്‍ നിന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തില്‍ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പില്‍നിന്നു ഞാന്‍ ഔടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെ തന്നേ എന്നോടും പെരുമാറി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്ക് നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്റെ സഹോദരൻ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്ക് സഹായകരായിരുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയ കാണിക്കേണം; അവര്‍ നിന്‍റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്‍റെ മുമ്പിൽനിന്ന് ഞാന്‍ ഓടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെതന്നെ എന്നോടും പെരുമാറി.
Malayalam Bible POC-ML 2013
എന്നാല്‍, ഗിലയാദുകാരനായ ബര്‍സില്ലായുടെ മക്കളോട് കാരുണ്യം കാണിക്കണം. നിന്‍െറ ഭക്‌ഷണമേശയില്‍ അവരും പങ്കുചേരട്ടെ. നിന്‍െറ സഹോദര നായ അബ്‌സലോമില്‍നിന്നു ഞാന്‍ പലായനം ചെയ്‌തപ്പോള്‍, അവര്‍ എന്നെ കാരുണ്യത്തോടെ സ്വീകരിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.