1 Kings 2:8 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബഹൂരീമില്‍നിന്നുള്ള ബെന്യാമീന്‍ഗോത്രക്കാരനായ ഗേരയുടെ പുത്രന്‍ ശിമെയി നിന്‍റെ കൂടെ ഉണ്ടല്ലോ. ഞാന്‍ മഹനയീമിലേക്കു പോയപ്പോള്‍ അവന്‍ എന്‍റെമേല്‍ കഠിനമായ ശാപവര്‍ഷം ചൊരിഞ്ഞു. എങ്കിലും യോര്‍ദ്ദാന്‍ കരയില്‍ വന്ന് അവന്‍ എന്നെ എതിരേറ്റു. അതുകൊണ്ട് ഞാന്‍ അവനെ കൊല്ലുകയില്ലെന്നു സര്‍വേശ്വരന്‍റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഞാൻ യഹോവാനാമത്തിൽ അവനോടു സത്യംചെയ്തു.
Malayalam 1992 MBSI
പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്നു ഞാന്‍ യഹോവാനാമത്തില്‍ അവനോടു സത്യംചെയ്തു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്ക് പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റ് വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ട് കൊല്ലുകയില്ല’ എന്ന് ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യംചെയ്തു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു. എങ്കിലും അവന്‍ യോര്‍ദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഞാന്‍ യഹോവാനാമത്തിൽ അവനോടു സത്യം ചെയ്തു.
Malayalam Bible POC-ML 2013
ബഹൂറിംകാരനും ബഞ്ചമിന്‍ഗോത്രജനുമായ ഗേരായുടെ മകന്‍ ഷിമെയി നിന്നോടുകൂടെയാണല്ലോ. ഞാന്‍ മഹനായീമിലേക്കു പോയപ്പോള്‍ എന്നെ കഠിനമായി ശപിച്ചവനാണവന്‍. എങ്കിലും ജോര്‍ദാന്‍കരയില്‍ അവന്‍ എന്നെ എതിരേറ്റു. അതിനാല്‍, അവനെ ഞാന്‍ വാളിനരിയാക്കുകയില്ലെന്ന് കര്‍ത്താവിന്‍െറ നാമത്തില്‍ സത്യംചെയ്‌തിട്ടുണ്ട്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു.