1 Kings 20:11 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു; “ബെന്‍-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്നു യിസ്രായേൽരാജാവു: വാൾ അരെക്കു കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിൻ എന്നു ഉത്തരം പറഞ്ഞു.
Malayalam 1992 MBSI
അതിന്നു യിസ്രായേല്‍രാജാവുവാള്‍ അരെക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍ എന്നു ഉത്തരം പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന് യിസ്രായേൽരാജാവ്: “വാൾ അരെക്ക് കെട്ടുന്നവൻ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുത് എന്ന് അവനോട് പറയുക” എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിനു യിസ്രായേൽരാജാവ്: വാള്‍ അരയ്ക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിന്‍ എന്ന് ഉത്തരം പറഞ്ഞു.
Malayalam Bible POC-ML 2013
ഇസ്രായേല്‍രാജാവ് പറഞ്ഞു: ബന്‍ഹദാദ് രാജാവിനോടു പറയുക, പടയ്‌ക്കു മുന്‍പല്ല പിന്‍പാണു വമ്പുപറയേണ്ടത്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിന് ഇസ്രായേൽരാജാവ്: “ ‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.