1 Kings 20:12 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്‍-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളില്‍ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്‍റെ മറുപടി ലഭിച്ചത്. ഉടന്‍തന്നെ യുദ്ധത്തിനു പുറപ്പെടാന്‍ ബെന്‍-ഹദദ് സൈന്യത്തിന് ഉത്തരവു നല്‌കി; അവര്‍ നഗരത്തിന് എതിരെ നിലയുറപ്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടു: ഒരുങ്ങിക്കൊൾവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
Malayalam 1992 MBSI
എന്നാല്‍ അവനും രാജാക്കന്മാരും മണിപ്പന്തലില്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടുഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ബെൻ-ഹദദും രാജാക്കന്മാരും അവരുടെ കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോൾ ഈ സന്ദേശം കേട്ടിട്ട് തന്റെ ഭൃത്യന്മാരോട്: “ഒരുങ്ങിക്കൊൾവിൻ” എന്ന് കല്പിച്ചു; അങ്ങനെ അവർ പട്ടണത്തെ ആക്രമിക്കാൻ തയ്യാറായി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്‍റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി.
Malayalam Bible POC-ML 2013
ബന്‍ഹദാദും നാടുവാഴികളും കൂടാരങ്ങളില്‍ കുടിച്ചുമദിക്കുമ്പോഴാണ്‌ ആഹാബിന്‍െറ മറുപടി ലഭിച്ചത്‌. ഉടനെ അവന്‍ സൈന്യത്തിനു പുറപ്പെടാന്‍ ആജ്‌ഞ നല്‍കി. അവര്‍ നഗരത്തിനെതിരേ നിലയുറപ്പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.