1 Kings 20:13 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിന്‍റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേല്‍ ഞാന്‍ ഇന്നു നിനക്കു വിജയം നല്‌കും. ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ ഒരു പ്രവാചകൻ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്നു അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
Malayalam 1992 MBSI
എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
എന്നാൽ ഒരു പ്രവാചകൻ ഉടനെ യിസ്രായേൽരാജാവായ ആഹാബിന്റെ അടുക്കൽ വന്നു: “ഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാൻ ഇന്ന് അതിനെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ എന്ന് നീ അറിയും” യഹോവ ഇപ്രകാരം അരുളിച്ചെയുന്നു എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ ഒരു പ്രവാചകന്‍ യിസ്രായേൽരാജാവായ ആഹാബിന്‍റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്ന് അതിനെ നിന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ഒരു പ്രവാചകന്‍ ഇസ്രായേല്‍ രാജാവായ ആഹാബിനെ സമീപിച്ചു പറഞ്ഞു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഈ മഹാസൈന്യത്തെനീ കണ്ടില്ലേ? അതിന്‍െറ മേല്‍ നിനക്കു ഞാന്‍ ഇന്നു വിജയം നല്‍കും; ഞാനാണ്‌ കര്‍ത്താവ്‌ എന്നു നീ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”