1 Kings 20:17 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അപ്പോള്‍ യുവസൈനികര്‍ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബെന്‍-ഹദദിന്‍റെ കാവല്‍സൈന്യം അയാളെ അറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയിൽനിന്നു ആളുകൾ വരുന്നുണ്ടെന്നു അറിവുകിട്ടി.
Malayalam 1992 MBSI
ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍ -ഹദദ് ആളയച്ചു അന്വേഷിച്ചാറെ ശമര്യയില്‍ നിന്നു ആളുകള്‍ വരുന്നുണ്ടെന്നു അറിവുകിട്ടി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ദേശാധിപതികളുടെ ബാല്യക്കാർ ആദ്യം പുറപ്പെട്ടു; ബെൻ-ഹദദ് നിരീക്ഷകർ വഴി അന്വേഷിച്ചപ്പോൾ ശമര്യയിൽ നിന്ന് ആളുകൾ വരുന്നുണ്ടെന്ന് അറിവ് കിട്ടി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് അറിവുകിട്ടി.
Malayalam Bible POC-ML 2013
ദേശാധിപതികളുടെ സേവകന്‍മാര്‍ ആദ്യം പുറപ്പെട്ടു. കാവല്‍ സംഘം മടങ്ങിച്ചെന്ന് സമരിയായില്‍ നിന്നു സൈന്യം വരുന്നുണ്ടെന്നു ബന്‍ഹദാദിനെ അറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു.