1 Kings 20:23 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്‍-ഹദദ്‍രാജാവിന്‍റെ സേവകന്മാര്‍ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്‍റെ ദേവന്മാര്‍ ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവര്‍ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തില്‍ വച്ചു യുദ്ധം ചെയ്താല്‍ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അരാംരാജാവിനോടു അവന്റെ ഭൃത്യന്മാർ പറഞ്ഞതു: അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവർ നമ്മെ തോല്പിച്ചതു; സമഭൂമിയിൽവെച്ചു അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
Malayalam 1992 MBSI
അരാംരാജാവിനോടു അവന്റെ ഭൃത്യന്മാര്‍ പറഞ്ഞതുഅവരുടെ ദേവന്മാര്‍ പര്‍വ്വതദേവന്മാരാകുന്നു. അതുകൊണ്ടത്രെ അവര്‍ നമ്മെ തോല്പിച്ചതു; സമഭൂമിയില്‍വെച്ചു അവരോടു യുദ്ധം ചെയ്താല്‍ നാം അവരെ തോല്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അരാംരാജാവിനോട് അവന്റെ ഭൃത്യന്മാർ പറഞ്ഞത്: “അവരുടെ ദേവന്മാർ പർവ്വതദേവന്മാരാകുന്നു. അതുകൊണ്ടാകുന്നു അവർ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവെച്ച് അവരോട് യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അരാംരാജാവിനോട് അവന്‍റെ ഭൃത്യന്മാര്‍ പറഞ്ഞത്: അവരുടെ ദേവന്മാര്‍ പര്‍വതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവര്‍ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.
Malayalam Bible POC-ML 2013
സേവകന്‍മാര്‍ സിറിയാരാജാവിനെ ഉപദേശിച്ചു. ഇസ്രായേലിന്‍െറ ദേവന്‍മാര്‍ ഗിരിദേവന്‍മാരാണ്‌. അതുകൊണ്ടാണ്‌ അവര്‍ നമ്മെക്കാള്‍ പ്രബലരായത്‌. സമതലത്തില്‍വച്ചുയുദ്‌ധംചെയ്‌താല്‍, അവരെ നിശ്‌ചയമായും കിഴടക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.