1 Kings 20:28 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഒരു പ്രവാചകന്‍ ആഹാബിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്‍വേശ്വരന്‍ അരുളിച്ചെയ്യുന്നു: ‘ഞാന്‍ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാര്‍ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്‍റെമേല്‍ ഞാന്‍ നിനക്കു വിജയം നല്‌കും; ഞാന്‍ സര്‍വേശ്വരനാണെന്നു നിങ്ങള്‍ അറിയും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഒരു ദൈവപുരുഷൻ അടുത്തുവന്നു യിസ്രായേൽ രാജാവിനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പർവ്വതദേവനാകുന്നു; താഴ്‌വരദേവനല്ല എന്നു അരാമ്യർ പറകകൊണ്ടു ഞാൻ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്നു നിങ്ങൾ അറിയും എന്നു പറഞ്ഞു.
Malayalam 1992 MBSI
ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍ രാജാവിനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവ പര്‍വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍ പറകകൊണ്ടു ഞാന്‍ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ തന്നേ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഒരു ദൈവപുരുഷൻ വന്ന് യിസ്രായേൽ രാജാവിനോട്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവ പർവ്വതദേവനാകുന്നു; താഴ്വരദേവനല്ല’ എന്ന് അരാമ്യർ പറയുന്നതിനാൽ ഞാൻ ഈ മഹാസംഘത്തെ നിന്റെ കയ്യിൽ ഏല്പിക്കും; ഞാൻ യഹോവ തന്നേ എന്ന് നിങ്ങൾ അറിയും” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യര്‍ പറകകൊണ്ട് ഞാന്‍ ഈ മഹാസംഘത്തെയൊക്കെയും നിന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവതന്നെ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അപ്പോള്‍ ഒരു ദൈവപുരുഷന്‍ ഇസ്രായേല്‍രാജാവിന്‍െറ അടുത്തെത്തി പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു; കര്‍ത്താവ് ഗിരിദേവനാണ്, സമതലപ്രദേശത്തെ ദേവനല്ല, എന്നു സിറിയാക്കാര്‍ പറയുന്നതിനാല്‍, ഞാന്‍ ഈ വലിയ സൈന്യത്തെനിന്‍െറ കൈയില്‍ ഏല്‍പിച്ചുതരും. ഞാനാണു കര്‍ത്താവെന്ന് നീ അറിയും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “ ‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”