1 Kings 20:31 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സേവകന്മാര്‍ ബെന്‍-ഹദദിന്‍റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേല്‍രാജാക്കന്മാര്‍ കരുണയുള്ളവരാണെന്നു കേട്ടിട്ടുണ്ട്; അതുകൊണ്ട് ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്‍റെ അടുക്കലേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക; ഒരുപക്ഷേ അദ്ദേഹം അങ്ങയുടെ ജീവന്‍ രക്ഷിച്ചേക്കും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവന്റെ ഭൃത്യന്മാർ അവനോടു: യിസ്രായേൽ ഗൃഹത്തിലെ രാജാക്കന്മാർ ദയയുള്ള രാജാക്കന്മാർ എന്നു ഞങ്ങൾ കേട്ടിട്ടുണ്ടു; ഞങ്ങൾ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്റെ ഭൃത്യന്മാര്‍ അവനോടുയിസ്രായേല്‍ ഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ടു; ഞങ്ങള്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടു രക്ഷിക്കും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവന്റെ ഭൃത്യന്മാർ അവനോട്: “യിസ്രായേൽരാജാക്കന്മാർ ദയയുള്ളവർ എന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്; ഞങ്ങൾ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവൻ നിന്നെ ജീവനോടെ രക്ഷിച്ചേക്കാം” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍റെ ഭൃത്യന്മാര്‍ അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്; ഞങ്ങള്‍ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്‍റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു.
Malayalam Bible POC-ML 2013
സേവകന്‍മാര്‍ അവനോടു പറഞ്ഞു: ഇസ്രായേല്‍രാജാക്കന്‍മാര്‍ ദയയുള്ളവരാണെന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്‌, ചാക്കുടുത്തു തലയില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്‍െറ അടുത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക. അവന്‍ അങ്ങയുടെ ജീവന്‍ രക്‌ഷിച്ചേക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”