1 Kings 20:32 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അവര്‍ ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ആഹാബിന്‍റെ അടുക്കല്‍ ചെന്നു: “എന്റെ ജീവനെ രക്ഷിക്കണമേ എന്ന് അങ്ങയുടെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അയാള്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.” എന്ന് ആഹാബ് പ്രതിവചിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അങ്ങനെ അവർ അരെക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്നു: എന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവൻ: അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ എന്നു പറഞ്ഞു.
Malayalam 1992 MBSI
അങ്ങനെ അവര്‍ അരെക്കു രട്ടും തലയില്‍ കയറും കെട്ടി യിസ്രായേല്‍രാജാവിന്റെ അടുക്കല്‍ ചെന്നുഎന്റെ ജീവനെ രക്ഷിക്കേണമേ എന്നു നിന്റെ ദാസനായ ബെന്‍ -ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന്നു അവന്‍ അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അങ്ങനെ അവർ അരെക്ക് രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്: “‘എന്റെ ജീവനെ രക്ഷിക്കേണമേ’ എന്ന് നിന്റെ ദാസനായ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്ന് പറഞ്ഞു. അതിന് യിസ്രായേൽരാജാാവ്: ‘അവൻ ജീവനോടെ ഇരിക്കുന്നുവോ? അവൻ എന്റെ സഹോദരൻ തന്നേ’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അങ്ങനെ അവര്‍ അരയ്ക്കു രട്ടും; തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്റെ അടുക്കൽ ചെന്ന്: എന്റെ ജീവനെ രക്ഷിക്കേണമേ എന്ന് നിന്റെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്‍: അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്റെ സഹോദരന്‍ തന്നെ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവര്‍ ചാക്കുടുത്തു തലയില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിനെ സമീപിച്ചു പറഞ്ഞു: തന്‍െറ ജീവന്‍ രക്‌ഷിക്കണമെന്ന് അങ്ങയുടെ ദാസന്‍ ബന്‍ഹദാദ്‌യാചിക്കുന്നു. ആഹാബ് പ്രതിവചിച്ചു: അവന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അവന്‍ എന്‍െറ സഹോദരനാണ്.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “ ‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ? അദ്ദേഹം എന്റെ സഹോദരൻതന്നെ,” എന്ന് ആഹാബ് രാജാവു മറുപടി നൽകി.