1 Kings 20:33 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്‍-ഹദദിന്‍റെ സേവകന്മാര്‍ ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരന്‍ എന്ന പദം ഉപയോഗിച്ചപ്പോള്‍ അതുതന്നെ തക്കസമയമെന്നു കരുതി, “ബെന്‍-ഹദദ് അങ്ങയുടെ സഹോദരന്‍ തന്നെയാണ്” എന്ന് അവര്‍ പറഞ്ഞു; “അയാളെ എന്‍റെ അടുക്കല്‍ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെന്‍-ഹദദ് അവിടെ എത്തിയപ്പോള്‍ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കല്‍ ഇരുത്തി;
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ പുരുഷന്മാർ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചു: അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ് എന്നു പറഞ്ഞു. അതിന്നു അവൻ: നിങ്ങൾ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
Malayalam 1992 MBSI
ആ പുരുഷന്മാര്‍ അതു ശുഭല്കഷണം എന്നു ധരിച്ചു ബദ്ധപ്പെട്ടു അവന്റെ വാക്കു പിടിച്ചുഅതേ, നിന്റെ സഹോദരന്‍ ബെന്‍ -ഹദദ് എന്നു പറഞ്ഞു. അതിന്നു അവന്‍ നിങ്ങള്‍ ചെന്നു അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍ -ഹദദ് അവന്റെ അടുക്കല്‍ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തില്‍ കയറ്റി.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആ പുരുഷന്മാർ അത് ശുഭലക്ഷണം എന്ന് ധരിച്ച് അവനോട്: ‘അതേ, നിന്റെ സഹോദരൻ ബെൻ-ഹദദ്’ എന്ന് പറഞ്ഞു. അതിന് രാജാവ്: “നിങ്ങൾ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിൻ“ എന്ന് പറഞ്ഞു. ബെൻ-ഹദദ് അവന്റെ അടുക്കൽ പുറത്തേക്ക് വന്നു; അവൻ അവനെ രഥത്തിൽ കയറ്റി.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആ പുരുഷന്മാര്‍ അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്‍റെ വാക്കു പിടിച്ചു: അതേ, നിന്‍റെ സഹോദരന്‍ ബെന്‍-ഹദദ് എന്നു പറഞ്ഞു. അതിന് അവന്‍: നിങ്ങള്‍ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍-ഹദദ് അവന്റെ അടുക്കൽ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തിൽ കയറ്റി.
Malayalam Bible POC-ML 2013
ബന്‍ഹദാദിന്‍െറ സേവകന്‍മാര്‍ ഒരു ശുഭലക്‌ഷണം കാത്തിരിക്കുകയായിരുന്നു. സഹോദരന്‍ എന്ന് ആഹാബ് പറഞ്ഞപ്പോള്‍ അവര്‍ അതു ശുഭലക്‌ഷണമായി എടുത്തു പറഞ്ഞു: അതേ, അങ്ങയുടെ സഹോദരന്‍ ബന്‍ഹദാദ്. ആ ഹാബ് കല്‍പിച്ചു: പോയി അവനെ കൊണ്ടുവരുവിന്‍. ബന്‍ഹദാദ് വന്നപ്പോള്‍ ആഹാബ് അവനെ തന്നോടൊപ്പം രഥത്തില്‍ കയറ്റി.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി.