1 Kings 20:34 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ബെന്‍-ഹദദ് അദ്ദേഹത്തോടു പറഞ്ഞു. “എന്‍റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്ന് പിടിച്ചെടുത്ത പട്ടണങ്ങളെല്ലാം ഞാന്‍ മടക്കിത്തരാം; എന്‍റെ പിതാവ് ശമര്യയില്‍ ചെയ്തതുപോലെ ദമാസ്കസില്‍ അങ്ങേക്ക് ഒരു കച്ചവടകേന്ദ്രം തുറക്കുകയും ചെയ്യാം.” “ഈ ഉടമ്പടി അനുസരിച്ച് ഞാന്‍ നിങ്ങളെ വിട്ടയയ്‍ക്കാം” എന്ന് ആഹാബ് പ്രതിവചിച്ചു. ആഹാബ് ബെന്‍-ഹദദുമായി ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം അയാളെ വിട്ടയച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവനോടു: എന്റെ അപ്പൻ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊൾക എന്നു പറഞ്ഞു. അതിന്നു ആഹാബ്: ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവൻ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
Malayalam 1992 MBSI
അവന്‍ അവനോടുഎന്റെ അപ്പന്‍ നിന്റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്റെ അപ്പന്‍ ശമര്യയില്‍ ഉണ്ടാക്കിയതു പോലെ നീ ദമ്മേശെക്കില്‍ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന്നു ആഹാബ്ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോടു ഉടമ്പടി ചെയ്തു അവനെ വിട്ടയച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ബെൻ-ഹദദ് അവനോട്: “എന്റെ അപ്പൻ നിന്റെ അപ്പനിൽ നിന്ന് പിടിച്ചടക്കിയ പട്ടണങ്ങളെ ഞാൻ മടക്കിത്തരാം; എന്റെ അപ്പൻ ശമര്യയിൽ ചെയ്തതുപോലെ നീ ദമാസ്കസിൽ നിനക്ക് കമ്പോളങ്ങൾ ഉണ്ടാക്കിക്കൊൾക” എന്ന് പറഞ്ഞു. അതിന് ആഹാബ്: “ഈ ഉടമ്പടിയിന്മേൽ ഞാൻ നിന്നെ വിട്ടയക്കാം” എന്ന് പറഞ്ഞു. അങ്ങനെ അവൻ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവനോട്: എന്‍റെ അപ്പന്‍ നിന്‍റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്‍റെ അപ്പന്‍ ശമര്യയിൽ ഉണ്ടാക്കിയതുപോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന് ആഹാബ്: ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.
Malayalam Bible POC-ML 2013
ബന്‍ഹദാദ്‌ ആഹാബിനോടു പറഞ്ഞു: എന്‍െറ പിതാവ്‌ അങ്ങയുടെ പിതാവില്‍നിന്നു പിടിച്ചെടുത്ത പട്ടണങ്ങള്‍ ഞാന്‍ മടക്കിത്ത രാം, എന്‍െറ പിതാവ്‌ സമരിയായില്‍ ചെയ്‌ത തുപോലെ അങ്ങ്‌ ദമാസ്‌ക്കസില്‍ കച്ചവടകേന്‌ദ്രങ്ങള്‍ സ്‌ഥാപിച്ചാലും. ആഹാബ്‌ പ്രതിവചിച്ചു: ഈ കരാറനുസരിച്ച്‌ നിന്നെ വിട്ടയയ്‌ക്കുന്നു. അവന്‍ ഒരു ഉടമ്പടിചെയ്‌ത്‌ ബന്‍ഹദാദിനെ വിട്ടയച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.” ആഹാബു പറഞ്ഞു: “ഒരു സന്ധിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ വിട്ടയയ്ക്കാം.” അങ്ങനെ, ആഹാബ് അദ്ദേഹവുമായി ഒരു സന്ധിയുണ്ടാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.