1 Kings 20:37 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അയാള്‍ മറ്റൊരാളെ സമീപിച്ചു തന്നെ അടിക്കാന്‍ പറഞ്ഞു; അയാള്‍ അടിച്ചു മുറിവേല്പിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
Malayalam 1992 MBSI
പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടുഎന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
പിന്നെ അവൻ മറ്റൊരുത്തനെ കണ്ട്: ‘എന്നെ അടിക്കേണമേ’ എന്ന് പറഞ്ഞു. അവൻ അവനെ അടിച്ച് മുറിവേല്പിച്ചു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.
Malayalam Bible POC-ML 2013
അവന്‍ വേറൊരാളെ സമീപിച്ചു പറഞ്ഞു: എന്നെ അടിക്കുക. അവന്‍ അടിച്ചു മുറിവേല്‍പിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.