1 Kings 20:39 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രാജാവ് ആ വഴി കടന്നുപോകുമ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: “ഈ ദാസന്‍ യുദ്ധക്കളത്തില്‍ പോയിരുന്നു; അപ്പോള്‍ ഒരു പടയാളി എന്‍റെയടുക്കല്‍ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവന്‍ കടന്നുകളഞ്ഞാല്‍ നിന്‍റെ ജീവന്‍ അവന്‍റെ ജീവനു പകരം കൊടുക്കേണ്ടിവരും.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
രാജാവു കടന്നു പോകുമ്പോൾ അവൻ രാജാവിനോടു വിളിച്ചുപറഞ്ഞതു: അടിയൻ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോൾ ഇതാ, ഒരുത്തൻ തിരിഞ്ഞു എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു: ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
Malayalam 1992 MBSI
രാജാവു കടന്നു പോകുമ്പോള്‍ അവന്‍ രാജാവിനോടു വിളിച്ചുപറഞ്ഞതുഅടിയന്‍ പടയുടെ നടുവില്‍ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞു എന്റെ അടുക്കല്‍ ഒരാളെ കൊണ്ടുവന്നുഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാല്‍ നിന്റെ ജീവന്‍ അവന്റെ ജീവന്നു പകരം ഇരിക്കും; അല്ലെങ്കില്‍ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
രാജാവ് കടന്ന് പോകുമ്പോൾ അവൻ രാജാവിനോട് വിളിച്ചുപറഞ്ഞത്:“ അടിയൻ പടയുടെ മദ്ധ്യത്തിലേക്ക് ചെന്നിരുന്നു; അപ്പോൾ ഒരുത്തൻ എന്റെ അടുക്കൽ ഒരാളെ കൊണ്ടുവന്ന് ‘ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്റെ ജീവൻ അവന്റെ ജീവന് പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും’ എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
രാജാവ് കടന്നുപോകുമ്പോള്‍ അവന്‍ രാജാവിനോട് വിളിച്ചുപറഞ്ഞത്: അടിയന്‍ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞ് എന്‍റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു; ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്‍റെ ജീവന്‍ അവന്‍റെ ജീവനു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
രാജാവ്‌ കടന്നുപോയപ്പോള്‍ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഈ ദാസന്‍യുദ്‌ധക്കളത്തില്‍ പടപൊരുതാന്‍പോയി; അപ്പോള്‍ ഒരു പടയാളി ഒരാളെ എന്‍െറ അടുത്തുകൊണ്ടുവന്നു പറഞ്ഞു, ഇവനെ കാത്തുകൊള്ളുക, ഇവന്‍ രക്‌ഷപെട്ടാല്‍ പകരം നിന്‍െറ ജീവന്‍ കൊടുക്കേണ്ടിവരും. അല്ലെങ്കില്‍, ഒരു താലന്ത്‌വെള്ളി ഈടാക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’