1 Kings 20:9 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതനുസരിച്ച് ആഹാബ് ബെന്‍-ഹദദിന്‍റെ ദൂതന്മാരോടു പറഞ്ഞു: “എന്‍റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ സമ്മതിച്ചിരുന്നു; എന്നാല്‍ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാന്‍ എനിക്കു നിവൃത്തിയില്ല. “ദൂതന്മാര്‍ മടങ്ങിപ്പോയി വിവരമറിയിച്ചു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോടു: നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു: നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാർ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
Malayalam 1992 MBSI
ആകയാല്‍ അവന്‍ ബെന്‍ -ഹദദിന്റെ ദൂതന്മാരോടുനിങ്ങള്‍ എന്റെ യജമാനനായ രാജാവിനോടുനീ ആദ്യം അടിയന്റെ അടുക്കല്‍ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാല്‍ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്നു ഈ മറുപടി ബോധിപ്പിച്ചു
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ആകയാൽ അവൻ ബെൻ-ഹദദിന്റെ ദൂതന്മാരോട്: “നീ ആദ്യം അടിയന്റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‌വാൻ കഴിവില്ല” എന്ന് എന്റെ യജമാനനായ രാജാവിനോട് ബോധിപ്പിക്കേണം എന്ന് പറഞ്ഞു. ദൂതന്മാർ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ആകയാൽ അവന്‍ ബെന്‍-ഹദദിന്‍റെ ദൂതന്മാരോട്: നിങ്ങള്‍ എന്‍റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്‍റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു.
Malayalam Bible POC-ML 2013
അതിനാല്‍, ആഹാബ്‌ ബന്‍ഹദാദിന്‍െറ ദൂതന്‍മാരോടു പറഞ്ഞു: എന്‍െറ യജമാനനായരാജാവിനെ അറിയിക്കുക; ഈ ദാസനോട്‌ ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്യാം; എന്നാല്‍, ഇതു സാധ്യമല്ല. ദൂതന്‍മാര്‍ മടങ്ങിച്ചെന്നു വിവരമറിയിച്ചു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’ ” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.