1 Kings 21:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നീ അവനെ കൊലപ്പെടുത്തിയശേഷം അവന്‍റെ വസ്തു കൈവശപ്പെടുത്തുകയാണോ എന്നു സര്‍വേശ്വരന്‍ ചോദിക്കുന്നതായി അയാളോടു പറയുക. നാബോത്തിന്‍റെ രക്തം നായ്‍ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും അവ നക്കിക്കുടിക്കും എന്നും അവനോടു പറയുക.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നീ അവനോടു: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
Malayalam 1992 MBSI
നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നീ അവനോട്: “നീ കൊലപ്പെടുത്തുകയും കൈവശമാക്കുകയും ചെയ്തുവോ? എന്ന് യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ച് തന്നേ നിന്റെ രക്തവും നക്കിക്കളയും എന്ന് യഹോവ കല്പിക്കുന്നു” എന്ന് പറക.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നീ അവനോട്: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കുന്നു. നായ്ക്കള്‍ നാബോത്തിന്‍റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോട് പറക.
Malayalam Bible POC-ML 2013
നീ അവനോടു പറയണം: കര്‍ത്താവു ചോദിക്കുന്നു, നീ അവനെ കൊലപ്പെടുത്തി അവന്‍െറ വസ്‌തു കൈയേറിയോ? അവനോടു വീണ്ടും പറയുക: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, നാബോത്തിന്‍െറ രക്‌തം നായ്‌ക്കള്‍ നക്കിക്കുടി ച്ചസ്‌ഥലത്തുവച്ചുതന്നെ നിന്‍െറ രക്‌തവും നായ്‌ക്കള്‍ നക്കിക്കുടിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
‘നീ ഒരു മനുഷ്യനെ കൊലചെയ്ത് അവന്റെ ഓഹരി അപഹരിച്ചില്ലേ?’ എന്ന് യഹോവ ചോദിക്കുന്നു എന്ന് അയാളോടു പറയുക. ‘നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയതിനുപകരമായി നിന്റെ രക്തവും നക്കിക്കളയും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും അവനോടു പറയുക.”