1 Kings 21:4 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
നാബോത്തിന്‍റെ മറുപടിയില്‍ ദുഃഖിതനും കുപിതനുമായിത്തീര്‍ന്ന ആഹാബ് തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങി, ഭക്ഷണമൊന്നും കഴിക്കാതെ ചുമരിനുനേരെ മുഖം തിരിച്ചു കിടന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
Malayalam 1992 MBSI
യിസ്രെയേല്യനായ നാബോത്ത്എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല്‍ മുഖം തിരിച്ചു കിടന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രെയേല്യനായ നാബോത്ത്: ‘എന്റെ പിതാക്കന്മാരുടെ സ്വത്ത് അവകാശം ഞാൻ നിനക്ക് തരികയില്ല’ എന്ന് പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ട് തന്റെ അരമനയിൽ ചെന്ന് ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ച് കിടന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രെയേല്യനായ നാബോത്ത്: എന്‍റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കു നിമിത്തം ആഹാബ് വ്യസനവും നീരസവുംപൂണ്ടു തന്‍റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
Malayalam Bible POC-ML 2013
എന്‍െറ പിതൃസ്വത്ത്‌ ഞാന്‍ അങ്ങേക്കു നല്‍കുകയില്ല എന്ന്‌ ജസ്രല്‍ക്കാരനായ നാബോത്ത്‌ പറഞ്ഞതില്‍ രോഷാകുലനായി ആഹാബ്‌ സ്വഭവനത്തിലേക്കു മടങ്ങി. അവന്‍ മുഖം തിരിച്ചു കട്ടിലില്‍ കിടന്നു; ഭക്‌ഷണം കഴിച്ചതുമില്ല.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇങ്ങനെ, “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു വിട്ടുതരികയില്ല” എന്നു യെസ്രീല്യനായ നാബോത്തിന്റെ മറുപടി കേട്ട ആഹാബ്, വിഷണ്ണനും കോപാകുലനുമായി ഭവനത്തിലേക്കു മടങ്ങിപ്പോയി. അദ്ദേഹം ഭക്ഷണം കഴിക്കാതെ മ്ലാനവദനനായി തന്റെ കിടക്കയിൽ കിടന്നു.