1 Kings 21:6 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
“നാബോത്തിന്‍റെ വാക്കുകളാണ് എന്‍റെ ദുഃഖത്തിനു കാരണം. അവന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്‍ക്കു തരികയോ അല്ലെങ്കില്‍ മറ്റൊരു മുന്തിരിത്തോട്ടത്തിനു പകരമായി നല്‌കുകയോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു; എന്നാല്‍ അവന്‍ വിസമ്മതിച്ചു.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ അവളോടു: ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
Malayalam 1992 MBSI
അവന്‍ അവളോടുഞാന്‍ യിസ്രെയേല്യനായ നാബോത്തിനോടുനിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില്‍ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാല്‍ അവന്‍ ഞാന്‍ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ അവളോട്: “ഞാൻ യിസ്രെയേല്യനായ നാബോത്തിനോട്: ‘നിന്റെ മുന്തിരിത്തോട്ടം എനിക്ക് വിലെക്ക് തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിന് പകരം വേറെ മുന്തിരിത്തോട്ടം ഞാൻ നിനക്ക് തരാം’ എന്ന് പറഞ്ഞു; എന്നാൽ അവൻ: ‘ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്ക് തരികയില്ല’ എന്ന് പറഞ്ഞതിനാൽ തന്നെ” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ അവളോട്: ഞാന്‍ യിസ്രെയേല്യനായ നാബോത്തിനോട്: നിന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്കു തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിനു പകരം വേറേ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവന്‍: ഞാന്‍ എന്‍റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
അവന്‍ പറഞ്ഞു: ജസ്രല്‍ക്കാരനായ നാബോത്തിനോട്‌ അവന്‍െറ മുന്തിരിത്തോട്ടം വിലയ്‌ക്കു തരുക അല്ലെങ്കില്‍ വേറൊന്നിനു പകരമായി തരുക എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, തരുകയില്ല എന്ന്‌ അവന്‍ പറഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവളോട്: “ ‘നിന്റെ മുന്തിരിത്തോപ്പ് എനിക്കു വിലയ്ക്കു തരിക; നിനക്കു താത്പര്യമെങ്കിൽ അതിനുപകരമായി ഞാൻ നിനക്കു വേറൊരു മുന്തിരിത്തോപ്പ് തരാം,’ എന്നു ഞാൻ യെസ്രീല്യനായ നാബോത്തിനോടു പറഞ്ഞു. ‘ഞാൻ എന്റെ മുന്തിരിത്തോപ്പ് തരികയില്ല,’ എന്നാണവൻ പറഞ്ഞത്. അതുകൊണ്ടാണ് എനിക്ക് ഈ വ്യസനം” എന്നുത്തരം പറഞ്ഞു.