1 Kings 22:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേല്‍രാജാവ് തന്‍റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവില്‍നിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാന്‍ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.”
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യിസ്രായേൽരാജാവു തന്റെ ഭൃത്യന്മാരോടു: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങൾ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam 1992 MBSI
യിസ്രായേല്‍രാജാവു തന്റെ ഭൃത്യന്മാരോടുഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യില്‍ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യിസ്രായേൽരാജാവ് തന്റെ ഭൃത്യന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്ന് നിങ്ങൾ അറിയുന്നില്ലയോ? നാം അതിനെ അരാംരാജാവിന്റെ കയ്യിൽ നിന്ന് പിടിക്കുവാൻ മടിക്കുന്നതെന്ത്” എന്ന് പറഞ്ഞു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യിസ്രായേൽരാജാവ് തന്‍റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്‍റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Malayalam Bible POC-ML 2013
ഇസ്രായേല്‍രാജാവ്‌ തന്‍െറ സേവ കന്‍മാരോടു പറഞ്ഞു: റാമോത്ത്‌ഗിലയാദ്‌ സിറിയാരാജാവില്‍നിന്നു തിരിച്ചെടക്കുന്നതിനു നാം എന്തിനു മടിക്കുന്നു?
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? എങ്കിലും, നാം അതിനെ അരാംരാജാവിന്റെ നിയന്ത്രണത്തിൽനിന്നു തിരിച്ചുപിടിക്കാൻ യാതൊന്നും ചെയ്യുന്നില്ലല്ലോ” എന്നു പറഞ്ഞു.