1 Kings 22:33 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാള്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര്‍ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
Malayalam 1992 MBSI
അവന്‍ യിസ്രായേല്‍രാജവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അവൻ യിസ്രായേൽരാജവല്ല എന്ന് രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അവന്‍ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു.
Malayalam Bible POC-ML 2013
അവന്‍ ഇസ്രായേല്‍രാജാവല്ലെന്നു മനസ്‌സിലായപ്പോള്‍, അവനെതിരേയുള്ള ആക്രമണത്തില്‍നിന്നു രഥനായകന്‍മാര്‍ പിന്തിരിഞ്ഞു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു.